Saturday, July 21, 2007

എസ്എഫ്ഐ സമ്മര്‍ദം: വിഎച്ച്എസ്ഇ ഉത്തരവ് പിന്‍വലിച്ചു

Dated: Saturday, July 21, 2007 2:24 IST
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലെ കോഴ്സുകള്‍ ഡിപ്ളോമയ്ക്കു തുല്യമായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് എസ്എഫ്ഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നു സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടു വര്‍ഷത്തെ വിഎച്ച്എസ്ഇ കോഴ്സും തുടര്‍ന്ന് ഒരു വര്‍ഷത്തെ അപ്രിന്‍റ്‍റീസ്ഷിപ്പും ഡിപ്ളോമയ്ക്കു തുല്യമായി അംഗീകരിച്ചു കഴിഞ്ഞ മാസം 22ന് ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ എസ്എഫ്ഐ രംഗത്തുവന്നു.
പോളിടെക്നിക്കില്‍ നിന്നു ഡിപ്ളോമ നേടുന്ന വിദ്യാര്‍ഥികളുടെ ഭാവിയെ ഈ ഉത്തരവ് ബാധിക്കുമെന്ന് ആരോപിച്ചു പിഎസ്സി ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ എസ്എഫ്ഐക്കാര്‍, പിഎസ്സി ഓഫിസിലെ സിപിഎംകാരായ രണ്ടു ജീവനക്കാരെ മര്‍ദിച്ചതു വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയ ഒറ്‍റവരിയിലുള്ള ഉത്തരവിലൂടെയാണ് ആദ്യ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കിയത്. ആദ്യ ഉത്തരവിലെ ഒന്‍പതാം ഖണ്ഡിക തല്‍ക്കാലം മരവിപ്പിക്കുന്നുവെന്നേ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നുള്ളു. രണ്ടാം ഉത്തരവ് മാത്രമായി വായിച്ചാല്‍ എന്താണു തീരുമാനമെന്ന് ആര്‍ക്കും മനസ്സിലാവില്ല. പക്ഷേ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ്‍റിന്‍റ്‍റെ നിവേദനത്തിന്‍റ്‍റെ അടിസ്ഥാനത്തിലാണ് ഇതു മരവിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
(c) manoramaonline.com

5 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

അന്‍വറേ, ഉത്തരവു സര്‍ക്കാര്‍ പിന്‍ വലിച്ചിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. ഇത്തരം നീക്കങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുതന്നെ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ അന്‍വര്‍ താങ്കളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. ഞാന്‍ ഈ വിഷയത്തിലിട്ട ഒരു കമന്റിന്‌ വന്ന മറുപടിയ്ക്ക്‌ ഒരു പോസ്റ്റിലൂടെ മറുപടി പറയാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നു. സമയം കിട്ടുമ്പോള്‍ ഇത്‌ കൂടി കാണുമല്ലോമല്ലോ. ആശംസകള്‍.

ഈ നാണംകെട്ട നിയമം പിന്‍ വലിച്ചിരിക്കുന്നുവെന്നറിയുന്നതില്‍ അതിയായ സന്തോഷം!ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്കും, സമരം ചെയ്തവര്‍ക്കെല്ലാം അഭിനന്ദനങ്ങളും നന്ദിയുമറിയിക്കുന്നു.

anvari said...

വി എച്ച് എസ് സി, പോളി ഡിപ്ളോമക്ക് തുല്യമാക്കിയ നടപടി അവ്യക്തമായാണെങ്കിലും പിന്‍ വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം തന്നെ. ഞാന്‍ ഈ വാര്‍ത്ത വായിച്ചതും എന്‍റ്‍റെ ബ്ളോഗില്‍ ചേര്‍ത്തതും "മലയാള മനോരമ"യില്‍ നിന്നാണ്. വാര്‍ത്തയുടെ അവതരണ രീതി തന്നെ, ഒരു അവജ്ഞാരൂപത്തിലായതില്‍ എന്നെ ആശ്ചര്യപ്പെടുത്തി. എസ് എഫ് ഐ യോടുള്ള എതിര്‍പ്പാണോ, അതോ തിരുത്ത് ശരിയല്ലാ എന്ന് "മനോരമ"ക്ക് അഭിപ്രായമുണ്ടോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

മുക്കുവന്‍ said...

yeh.. yeh.. there is no other issues in kerala to make strike?

1985 SFI did a marathon strike for closing computer courses in kerala. are you guys are regretting for this now? we keralites are laging in computer courses for atleast a decade from other states!

മുക്കുവന്‍ said...

is Bill Gates has any doctorate? at least a good degree? I guess he was a drop out kid from a colleage!

come on guys open your eyes!