Friday, July 13, 2007

വി.എച്ച്.എസ്.സി. യും ഡിപ്ളോമയും

(മൂന്നു ഭാഗങ്ങള്‍. മുഴുവന്‍ ഭാഗങ്ങളും ലഭിക്കാന്‍ തലക്കെട്ടില്‍ ക്ളിക് ചെയ്യുക)
വി.എച്ച്.എസ്.സി., ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പിനുശേഷം പോളി ഡിപ്ളോമക്ക് തുല്യമാക്കുന്ന കേരള സര്‍ക്കാരിന്‍റ്‍റെ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. ഈ അടുത്ത കാലം വരെ പോളി ഡിപ്ളോമക്കാര്‍ക്ക് കേരളത്തില്‍ ഉന്നതപഠനസൌകര്യം ലഭ്യമായിരുന്നില്ല എന്നോര്‍ക്കേണ്ടതുണ്ട്. അത് മൂലം, ഭൂരിഭാഗം ഡിപ്ളോമക്കാര്‍ക്കും, അതില്‍ തന്നെ ഒതുങ്ങിക്കൂടുകയോ, വന്‍തുക നല്‍കി മറ്‍റുസംസ്ഥാനങ്ങളിലെ എഞ്ചിനീയറിംഗ് കോളെജുകളെ ആശ്രയിക്കേണ്ടിവരികയോ, ഒന്നോ രണ്ടോ വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്ത്, ഈവനിംഗ് കോഴ്സ് സൌകര്യമുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ ചേരുകയോ ചെയ്യേണ്ടി വന്നിരുന്നു. സിലബസും, പഠന രീതിയും നോക്കിയാല്‍ തന്നെ, വി.എച്ച്.എസ്.സി.ഒരിക്കലും പോളി.ഡിപ്ളോമക്ക് തുല്യമാവില്ല എന്ന് ആര്‍ക്കും മനസ്സിലാവുന്നതാണ്. വിവിധ മേഖലകളിലെ പ്രവൃത്തിപരിചയം കൊണ്ടും മറ്‍റും, പലപ്പോഴും എഞ്ചിനീയറിംഗ് ബിരുദധാരികളേക്കാളും കഴിവ് തെളിയിക്കാറുണ്ട്. പോളി ഡിപ്ളോമക്കാരുടെ അവസരങ്ങളും, നിലവാരവും തകര്‍ക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നു

സിറാജ് ദിനപത്രം, ദുബായ് എഡിഷന്‍ - വായനാക്കരുടെ എഴുത്തുകള്‍- ജൂലൈ 8, ബുധന്‍, 2007
അനുബന്ധം:
വി.എച്ച്.എസ്.സി. എഞ്ചിനീറിംഗ് ഡിപ്ളോമക്ക് തുല്യമാക്കരുതെന്ന്
തിരുവനന്തപുരം.: ത്രിവത്സര എഞ്ചിനീറിംഗ് ഡിപ്ളോമക്ക് തത്തുല്യമായി ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പോട് കൂടിയ വി.എച്ച്.എസ്.സി. യെ പരിഗണിക്കുമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഡിപ്ളോമ എഞ്ചിനീറിംഗ് ടീച്ചേഴ്സ് ഒര്‍ഗനൈസേഷന്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എഞ്ചിനീറിംഗ് ഡിപ്ളോമയുടെയും പോളിടെക്നിക് വിദ്യാഭ്യാസത്തിന്‍റ്‍റെയും നിലവാരം ഇടിച്ചു താഴ്ത്തുന്ന നടപടിയാണിത്. സ്വകാര്യ- വി.എച്ച്.എസ്.സി. മാനേജ്മന്‍റ്‍റുകളുടെ ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലുള്ളത്. വി.എച്ച്.എസ്.സി. സ്വയം തൊഴിലിനു വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്‍റ് കോഴ്സ് മാത്രമാണ്.
ഉത്തരവ് ഡിപ്ളോമ വിദ്യാര്‍ഥികളെയും അധ്യാപകരേയും സാരമായി ബാധിക്കുമെന്നും ഉത്തരവ് പിന്‍വലിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ഐ.ഈശോ, എം.വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സിറാജ് ദിനപത്രം-ദുബൈ എഡിഷന്‍ - 2007 ജൂലൈ 12, വ്യാഴം, പേജ് 8

വാര്‍ത്ത.
വി എച്ച് എസ് സി ക്ക് ഡിപ്ളോമ പദവി: തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍
‍തിരൂര്‍: വി എച്ച് എസ് സി കോഴ്സിന് ശേഷം ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് കൂടി കഴിയുന്നതോടെ ഈ കോഴ്സിന് ഡിപ്ളോമ തതുല്യ പരിഗണന നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. കഴിഞ്ഞ മാസം ൨൨ നാണ് വിവാദ ഉത്തരവ് (ജി ഒ (എം എസ്) നംപര്‍ 116/07/ജി ഇ 22-06-07) പുറത്ത് വന്നത്. ഇതുപ്രകാരം കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകള്‍ക്കാണ് തതുല്യപരിഗണന നല്‍കിയിരുന്നത്. കൂടാതെ വി എച്ച് എസ് സി യിലെ 42 കോഴ്സുകളില്‍ 16 എണ്ണത്തിന് കൂടി സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. റബ്ബര്‍ ടെക്നോളജി, ടെക്സ്റ്‍റയില്‍ ഡൈയിംഗ് ആന്‍റ്‍റ് പ്രിന്‍റ്‍റിംഗ്, ടെക്സ്റ്‍റയില്‍ വീവിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നീ വി എച്ച് എസ് സി കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട വിഷയത്തില്‍ പോളി ത്രിവത്സര ഡിപ്ളോമക്ക് തുല്യമായി അംഗീകരിക്കും.
ഇതിന് പുറമെ രണ്ടു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് പൂര്‍ത്തിയക്കിയാല്‍ സമാനകോഴ്സിലെ ഡിപ്ളോമക്കോ അല്ലെങ്കില്‍ സമാന മേഖലയിലെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തിനോ പരിഗണിക്കും.
എന്നാല്‍ സര്‍ക്കാരിന്‍റ്‍റെ പുതിയ തീരുമാനത്തിനെതിരെ പോളി വിദ്യാര്‍ഥികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 25 പേപ്പറിലധികം എഴുതി പാസാകുന്ന പോളിടെക്നിക്ക് വിദ്യാര്‍ഥിയും രണ്ടു വര്‍ഷട്ടെ അഞ്ചു പേപ്പര്‍ എഴുതി പാസാകുന്ന വിദ്യാര്‍ഥിയും തുല്യ പരിഗണന ലഭിക്കുന്ന തീരുമാനമാണിതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇതിനെതിരെ ശക്തമായി സമരരംഗത്തിറങ്ങാനാണ് പോളി വിദ്യാര്‍ഥികളുടെ തീരുമാനം. ഒന്നുകില്‍ നിയയമം പിന്‍വലിക്കുക അല്ലെങ്കില്‍ പോളിഡിപ്ളോമക്ക് ശേഷം ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം പോളി ഡിപ്ളോമയെ ബിടെകിന് തുല്യമാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. പുതിയ ഉത്തരവ് സംബന്ധിച്ച് ജോയിന്‍റ്‍റ് ഡയക്ടറേറ്‍റ് ഓഫീസുള്‍പ്പെടെ ബന്ധപ്പെട്ടവര്‍ കൈ മലര്‍ത്തുകയാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ മന്ത്രിയോ സംസ്ഥാന ടെക്നിക്കല്‍ ഡയക്ടറോ ആണെന്ന് അധികൃതര്‍ പറഞ്ഞു.
സിറാജ് ദിനപത്രം-ദുബൈ എഡിഷന്‍ - 2007 ജൂലൈ 8, ഞായര്‍, പേജ് 8

6 comments:

Nidheesh said...

hello friend

vhse yum diplomayum equal aakkiyal enthanu prasnam.. vhse yil padikkunnavar mosakkarum polyil padikkunnavar midukkarum ennano?

jacobmp said...

nidheesh! what about making diploma equivalent to Engineering degree? is that ok too? I have seen, good number of poor, extra brilliant kids are joining diploma only because of proximitty to colleage, or reduced course years.

now my view: if you make vhsc equivalent to diploma or diploma to engineering, those who are brilliant will get job. of course state owned jobs only for party candidates.

so whats an issue? you do your home work well.

സങ്കുചിത മനസ്കന്‍ said...

പണ്ടുപണ്ട് അതായത് 1992-ല്‍ ഏതോ ഒരു VHSC മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയില് അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ ഇ.ടി മുഹമ്മദ് ബഷീര്‍ ഇതേ പ്രസ്താവന നടത്തി. നിങ്ങളെ ഡിപ്ലോമക്കാര്‍ക്ക് തുല്യരാക്കുന്നു എന്ന്. പറഞ്ഞത് ഏതോ ഒരു കൊച്ചു സ്ഥാപനത്തിന്റെ ഉദ്ഘാടനവേളയിലായിരുന്നതിനാല്‍ ചന്ദ്രികയില്‍ മാത്രം ഈ പ്രസ്താവന വന്നു. ഏതോ ഒരു വിദ്യാര്‍ത്ഥി മാത്രം ഈ പത്രം വായിക്കുന്നവനായിരുന്നു. അവന്‍ അതും കൊണ്ട് ക്ലാസില്‍ വന്നു. തൃശൂര്‍ MTI ലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സ്വരാജ് റൌണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. റൌണ്ടില്‍ കുത്തിയിരിപ്പ് നടത്തി. നഗരം ഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടി. അല്പം വീര്‍പ്പുമുട്ടി പോലീസ് വരുന്നതിന് മുമ്പുതന്നെ റൌണ്ടിലെ ഗതാഗതം ഏകദേശം തടയും വിധത്തില്‍ നിറഞ്ഞ് ബഷീറിനെതിരെയുള്ള മുദ്രാവാക്യത്തോടെ പ്രകടനം നടന്നു.

=======
ഒരു മണിക്കൂറിനു ശേഷം, മൃഗശാലയ്ക്കുമുന്നില്‍ വലിയ പൈപ്പിലിരുന്ന് സിഗരറ്റ് വലിക്കുകയായിരുന്ന ഞങ്ങള്‍ക്കരികിലേക്ക് ഒരു എന്‍ഫീല്‍ഡ് വന്നു. ഒരു ആജാനബാഹുവായ ചുള്ളന്‍ പ്രകടനത്തെപറ്റിയും, കാരണത്തെ പറ്റിയും ചന്ദ്രിക പത്രത്തെ പറ്റിയും, പ്രസ്താവനയെ പറ്റിയും ഒക്കെ ചോദിച്ചു മനസിലാക്കി. ചേട്ടനാരാ എന്ന് ചോദിച്ചപ്പോള്‍ സ്പെഷല്‍ ബ്രാഞ്ചീന്നാണ് അനിയാ എന്ന് അയാള്‍ പറഞ്ഞു.

എന്തായാലും അടുത്ത ദിവസം അങ്ങനെയൊരു ആലോചന ഗവണ്മെന്റിനില്ലെന്ന് ശ്രീ ബ്ഷീര്‍ പ്രസ്താവിച്ചു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അല്ല അപ്പോള്‍ 3 വര്‍ഷ ഡിപ്ലോമ പാസ്സായി ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സായാല്‍ അത്‌ ബി.ടെക്‌-ന്‌ തുല്യമായി കാണാനാകുമോ? ബിടെക്‌ കഴിഞ്ഞ്‌ ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സ്‌ ആയാല്‍ അത്‌ എം.ടെക്‌-ആയാലോ? നാലാം ക്ലാസ്സില്‍ നാലു കൊല്ലം പഠിപ്പിച്ചല്‍ ടി.ടിസി. കാരന്‍ ഹൈസ്കൂളിലും, ഹൈസ്കൂളില്‍ 5 കൊല്ലം പഠിപ്പിച്ചയാള്‍ക്ക്‌ നെറ്റും സെറ്റുമൊന്നുമില്ലതെയും പോസ്റ്റുഗ്രാഗ്വേഷനില്ലാതെയും പ്ലസ്റ്റുവിനും പഠിപ്പിക്കാമല്ലോ? കൊള്ളമല്ലോ കളി! അക്കഡമിക്‌ പഠനവുമെക്സ്പീരിയന്‍സും രണ്ടും രണ്ടാണ്‌. VHSE കഴിയുന്നവര്‍ക്ക്‌ ഡിപ്ലോമ പഠിക്കാന്‍ നിശ്ചിത സീറ്റ്‌ നീക്കിവെക്കുന്നത്‌ മനസ്സിലാക്കാം. ഇന്നത്തെ ബ്‌.ടെക്‌ ലാറ്ററല്‍ എന്റ്രിപോലെ അല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു കണ്ടുപിടുത്തം കേരളത്തിലെ പി. എസ്‌.സി കണ്ടുപിടിച്ചത്‌ അപാരം തന്നെ.കഷ്ടം

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ അന്‍വര്‍ താങ്കളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. ഞാന്‍ ഈ വിഷയത്തിലിട്ട ഒരു കമന്റിന്‌ വന്ന മറുപടിയ്ക്ക്‌ ഒരു പോസ്റ്റിലൂടെ മറുപടി പറയാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നു. സമയം കിട്ടുമ്പോള്‍ ഇത്‌ കൂടി കാണുമല്ലോമല്ലോ. ആശംസകള്‍.

മുക്കുവന്‍ said...

at least thats what is happening in developed countries... if you have a diploma and 10 years of experience, you will be considered as as a engineer in USA!